മൈക്രോ സോഫ്റ്റ്: ഇന്ത്യ പ്രസിഡന്റ് ആനന്ദ് മഹേശ്വരി രാജിവെച്ചു

ഹൈദരാബാദ്: മൈക്രോ സോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് ആനന്ദ് മഹേശ്വരി രാജിവെച്ചു. ആനന്ദ് മഹേശ്വരിയുടെ രാജി കമ്പനി സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ മാറ്റങ്ങള്‍ക്കിടയാക്കുന്നതാണ് രാജി.

‘ആനന്ദ് മൈക്രോസോഫ്റ്റ് വിടുന്ന കാര്യം ഞങ്ങള്‍ സ്ഥിരീകരിക്കുന്നുന്നു. കമ്പനിയുടെ പുറത്ത് മറ്റൊരു ചുമതല ഏറ്റെടുക്കാനാണ് അദ്ദേഹം പോകുന്നത്. ഇന്ത്യയില്‍ നമ്മുടെ ബിസിനസിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുന്നു. ഭാവി പ്രവര്‍ത്തനങ്ങളില്‍ വിജയാശംസകള്‍ നേരുന്നു’ മൈക്രോസോഫ്റ്റ് വക്താവ് പറഞ്ഞു.

ആനന്ദ് മഹേശ്വരി 2016ലാണ് മൈക്രോസോഫ്റ്റില്‍ ചേര്‍ന്നത്. ആനന്ദ് പോയതോടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ഇറിന ഗോസെ ഇന്ത്യയിലെ മാനേജിംഗ് ഡയറക്ടറാകും.

Top