പ്രമുഖ കോഡിംഗ് കമ്പനി ജിറ്റ്ഹബിനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു

micro

പ്രമുഖ കോഡിംഗ് കമ്പനിയായ ജിറ്റ്ഹബിനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു. പ്രമുഖ പ്രൊഫഷണല്‍ വെബ്‌സൈറ്റ് ലിങ്കിഡ് ഇന്‍ ഏറ്റെടുത്ത ശേഷം മൈക്രോസോഫ്റ്റിന്റെ ഏറ്റവും ശ്രദ്ധേയമായ ഏറ്റെടുക്കലാണ് ജിറ്റ്ഹബിന്റേത്. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.

കോഡിംഗ് ചെയ്യുന്നവരുടെ പ്രധാന ടൂള്‍ ആണ് ജിറ്റ്ഹബ്. മൈക്രോസോഫ്റ്റ് മേധാവി സത്യ നടേല്ലയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് ഈ ഏറ്റെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ട്. 2 ബില്ല്യണ്‍ ഡോളര്‍ ആണ് ജിറ്റ്ഹബിന്റെ 2015 ലെ മൂല്യം. അതിനാല്‍ തന്നെ ഇതിനേക്കാള്‍ വലിയ ഏറ്റെടുക്കല്‍ കരാറായിരിക്കും നടക്കുക എന്നാണ് വിവരം.

Top