മൈക്രോമാക്‌സ് Yu Ace സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

മൈക്രോമാക്‌സ് യു സീരീസിലെ പുതിയ ഫോണ്‍ ആയ Yu Ace ഇന്ത്യയില്‍ അവതരിപ്പിച്ചു. 5,999 രൂപയാണ് ഫോണിന്റെ വില. 2 ജിബി റാമില്‍ എത്തുന്ന ഫോണില്‍ 16 ജിബി ആണ് മെമ്മറി. ആന്‍ഡ്രോയ്ഡ് 8.1 ഓറിയോയില്‍ എത്തുന്ന ഫോണില്‍ 5.45 ഇഞ്ചിന്റെ എച്ച്ഡി പ്ലസ് 720×1440 പിക്‌സല്‍സ് ഡിസ്‌പ്ലേ ആണുള്ളത്.

18:9 അനുപാതത്തിലാണ് ഈ ഡിസ്പ്‌ളേ എത്തുന്നത്. ക്വാഡ് കോര്‍ MediaTek MT6739 പ്രൊസസര്‍ ആണ് ഫോണിന് കരുത്ത് പകരുന്നത്. ഒപ്പം ഫേസ് അണ്‍ലോക്ക്, 13 മെഗാപിക്‌സല്‍ പിറകിലെ ക്യാമറ, 5 മെഗാപിക്‌സല്‍ മുന്‍ക്യാമറ എന്നിങ്ങനെ ക്യാമറ സവിശേഷതകളും ഉണ്ട്.

സെപ്റ്റംബര്‍ 6ന് 12 മണിക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ ഫ്‌ളാഷ് സെയിലില്‍ ഫോണിന്റെ ആദ്യ വില്‍പ്പന ആരംഭിക്കും. അടുത്ത ഫ്‌ളാഷ് സെയില്‍ സെപ്റ്റംബര്‍ 13നും നടക്കും. ഇതോടൊപ്പം തന്നെ സെപ്റ്റംബര്‍ അവസാനത്തോടെ ഫോണിന്റെ 3 ജിബി റാം, 32 ജിബി മോഡലും ഇറങ്ങുമെന്ന് കമ്പനി അറിയിച്ചു.

Top