പുതിയ മൂന്ന് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി മൈക്രോമാക്‌സ്

അടുത്തമാസം മൂന്ന് പുതിയ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ മൈക്രോമാക്‌സ്. ഇക്കാര്യം ട്വീറ്റുകളിലൂടെ കമ്പനി സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുറത്തിറക്കുന്ന ഏല്ലാ സ്മാര്‍ട്‌ഫോണുകളും 10000 രൂപയില്‍ താഴെ വിലയുള്ളവയായിരിക്കും. അതില്‍ ഒന്ന് പ്രീമിയം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ആധുനിക രൂപകല്‍പനയിലുള്ള ഒന്നായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യാ ചൈന സംഘര്‍ഷത്തിനിടെ വലിയ രീതിയില്‍ ചൈന വിരുദ്ധ വികാരം രാജ്യത്ത് ഉടലെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചൈനീസ് സ്മാര്‍ട്‌ഫോണുകള്‍ ബഹിഷ്‌കരിച്ച് പകരം മൈക്രോ മാക്‌സ് പോലുള്ള ഇന്ത്യന്‍ നിര്‍മിത ബ്രാന്‍ഡുകളുടെ ഫോണുകള്‍ ഉപയോഗിക്കാനുള്ള ആഹ്വാനം ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.

Top