തിരിച്ചുവരവിനൊരുങ്ങി മൈക്രോമാക്‌സ്

ഡല്‍ഹി: തിരിച്ചുവരവിന് ഒരുങ്ങി മൈക്രോമാക്‌സ്. ‘ഇന്‍’ എന്ന പേരില്‍ പുതിയ ബ്രാന്റാണ് മൈക്രോമാക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടക്കത്തില്‍ ‘ഇന്‍’ ബ്രാന്റില്‍ രണ്ട് ഫോണുകളാണ് ഇറങ്ങുന്നത്.

മൊബൈല്‍ ഇന്ത്യന്‍ റിപ്പോര്‍ട്ട് പ്രകാരം മൈക്രോമാക്‌സിന്റെ പുതിയ ബ്രാന്റില്‍ മീഡിയ ടെക് ഹീലിയോ ജി35 പ്രോസസ്സറാണ് ഉണ്ടാകുക. 6.5 ഇഞ്ച് ഡിസ് പ്ലേ എച്ച്ഡി പ്ലസ് ആയിരിക്കും. 2ജിബി റാം+32 ജിബി പതിപ്പിലും, 3ജിബി റാം + 32 ജിബി പതിപ്പിലും ഈ ഫോണുകള്‍ ഇറങ്ങും. 5,000 എംഎഎച്ചായിരിക്കും ബാറ്ററി ശേഷി. 2ജിബി പതിപ്പിന് രണ്ട് ക്യാമറകളാണ് പിന്നില്‍ ഉണ്ടാകുക. 13എംപിയും, 2എംപിയും ആയിരിക്കും സെന്‍സറുകള്‍. 8എംപി സെല്‍ഫി ക്യാമറയുണ്ടാകും.

3ജിബി പതിപ്പിന് പിന്നില്‍ മൂന്ന് ക്യാമറയുണ്ടാകും. 13എംപി, 5എംപി,2എംപി എന്നിങ്ങനെയായിരിക്കും ക്യാമറ. 13 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. രണ്ട് ഫോണുകളുടെയും വില 7,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിലായിരിക്കും. എന്നാല്‍ ഔദ്യോഗികമായി ഈ ഫോണ്‍ പുറത്തിറങ്ങുന്ന തീയതി വ്യക്തമാക്കിയിട്ടില്ല. നവംബറിലെ ഒന്നാം വാരത്തില്‍ പുറത്തിറങ്ങും എന്നാണ് സൂചനകള്‍.

Top