മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി സീരിസ് ഓഗസ്റ്റ് 22 ന് അവതരിപ്പിക്കും

മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി സീരീസ് ഓഗസ്റ്റ് 22 ന് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

സാംസങ് ഗ്യാലക്‌സി സീരിസ് പോലെ മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി സീരിസ് പുറത്തിറക്കാനാണ് പദ്ധതി.

മൈക്രോമാക്‌സ് കമ്പനി ഇറക്കിയ ടീസര്‍ ചിത്രങ്ങള്‍ അനുസരിച്ച് 18:9 അനുപാതത്തില്‍ ഉള്ള ഡിസ്‌പ്ലേ ആയിരിക്കും ഫോണിനുള്ളത്.

ടീസര്‍ പ്രകാരം മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി സ്മാര്‍ട്ട്‌ഫോണ്‍ സീരീസിലെ എല്ലാ ഫോണുകളും കുറഞ്ഞ ബെസെല്‍ ഉള്ളവയായിരിക്കും. മുന്നില്‍ ഹോം ബട്ടണ്‍ ഉണ്ടാവില്ല. സ്‌ക്രീന്‍ നാവിഗേഷന്‍ ബട്ടണ്‍ ആണ് ഫോണിന്റെ പ്രത്യേകത.

വലിയ സ്‌ക്രീന്‍ ഉള്ള ഫോണ്‍ മൈക്രോമാക്‌സിന് മുന്‍പ് എല്‍ജിയും അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എല്‍ജി പുറത്തിറക്കിയ ക്യൂ 6 സ്മാര്‍ട്ട് ഫോണിനും ഫുള്‍ വിഷന്‍ ഡിസ്‌പ്ലേ ആണ് ഉള്ളത്.

ഫോണിന്റെ വില 14,990 രൂപയായിരുന്നു. 5.5 ഇഞ്ച് ഫുള്‍വിഷന്‍ ഡിസ്‌പ്ലേ, അതായത് 18:9. സാധാരണ അനുപാതത്തിനേക്കാള്‍ കൂടുതലാണ് ഇത്.

ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചറും ക്യൂ 6 ന്റെ പ്രത്യേകതയാണ്. ഇന്‍ഫിനിറ്റി സീരീസിന് പുറമെ ഇവോക് ഡ്യുവല്‍ സ്മാര്‍ട്ട് ഫോണും കമ്പനി ഉടന്‍ പുറത്തിറക്കും.

Top