മൈക്രോമാക്‌സ് ഭാരത് 5 ഇന്‍ഫിനിറ്റി എഡിഷന്‍, ഭാരത് 4 ദീപാവലി എഡിഷന്‍ അവതരിപ്പിച്ചു

മൈക്രോമാക്‌സ് പുതിയ രണ്ട് ബജറ്റ് സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചു. ഭാരത് 5 ഇന്‍ഫിനിറ്റി എഡിഷന്‍, ഭാരത് 4 ദീപാവലി എഡിഷന്‍ എന്നീ രണ്ട് ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 5,899 രൂപ, 4,249 രൂപയാണ് ഫോണുകളുടെ വില. നവംബര്‍ 3 മുതല്‍ ഫോണ്‍ വില്‍പ്പന ആരംഭിക്കും.

18:9 ആസ്‌പെക്ട് റേഷ്യോയിലാണ് ഭാരത് 5 ഇന്‍ഫിനിറ്റി എഡിഷന്റെ ഡിസ്‌പ്ലേ. 1 ജിബി റാം 16 ജിബി സ്റ്റോറേജുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫോണിന്റെ സവിശേഷതകളാണ്. 5 എംപി ഫ്രണ്ട് ക്യാമറയാണ്. 5,000 എംഎഎച്ചാണ് ബാറ്ററി.

ആന്‍ഡ്രോയിഡ് ഓറിയോയില്‍ പ്രവര്‍ത്തിക്കുന്ന മൈക്രോമാക്‌സ് ഭാരത് 4 ദീപാവലി എഡിഷന് 5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. 1 ജിബി റാം 8 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള ഫോണിന്റെ മെമ്മറി 32 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കാവുന്നതാണ്. 5 എംപി ബാക്ക് ക്യാമറയും 2 എംപി സെല്‍ഫി ക്യാമറയുമാണ്. 2,000 എംഎഎച്ചാണ് ബാറ്ററി.

Top