micro finance; vellappally

ആലപ്പുഴ: മൈക്രോ ഫിനാന്‍സ് പദ്ധതി വഴി വായ്പ വിതരണം ചെയ്തതില്‍ താന്‍ നയാപൈസയുടെ ക്രമക്കേട് നടത്തിയിട്ടില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെയെന്നാണ് ഇക്കാര്യത്തില്‍ എന്റെ നിലപാട്. ഒരു രൂപയുടെ അഴിമതി പോലും നടത്തിയിട്ടില്ല.

ഭാരവാഹികളില്‍ ആരെങ്കിലും ക്രമക്കേട് നടത്തിയെങ്കില്‍ നടപടി എടുക്കാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top