micro finance case; vellapally first accused in the FIR

തിരുവനന്തപുരം : അഭ്യുഹങ്ങള്‍ക്ക് വിരാമമിട്ട് മൈക്രോ ഫിനാന്‍സ് കേസില്‍ ഒന്നാം പ്രതിയായി വെള്ളാപ്പള്ളി.

മൈക്രോഫിനാന്‍സ് അഴിമതി കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തു.

വെള്ളാപ്പള്ളി ഉള്‍പ്പെടെ കേസില്‍ അഞ്ചുപേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. ഡോ എം എന്‍ സോമന്‍ , കെ.കെ മഹേശന്‍ , നജീബ്, ദിലീപ് എന്നിവരാണ് മറ്റ് പ്രതികള്‍.

പ്രതികള്‍ക്കെതിരെ സാമ്പത്തിക തിരിമറി, ഗൂഢാലോചന, പണാപഹരണം, വഞ്ചന എന്നി കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. 420, 120 ബി , 468 , പിസിആക്ടിലെ 13(2) വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ 20 ദിവസം കൂടി വേണമെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതയില്‍ അറിയിച്ചിരുന്നു. 27 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്നും രേഖകള്‍ പരിശോധിച്ചെന്ന് വിജിലന്‍സ കോടതിയെ അറിയിച്ചിരുന്നു.

പ്രാഥമിക അന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം കോടതി അനുവദിക്കുകയായിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമോയെന്ന് വിജിലന്‍സിന് തീരുമാനിക്കാമെന്ന് കോടതി അറിയിച്ചു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ താന്‍ തന്നെ നല്‍കിയിട്ടുണ്ടെന്ന് വി.എസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

കേസില്‍ വെള്ളാപ്പള്ളിക്കെതിരെ ത്വരിതാന്വേഷണം നടത്താന്‍ കഴിഞ്ഞയാഴ്ച വിജിലന്‍സ് കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കിയിരുന്നു.

ഇതേതുടര്‍ന്ന് ക്വിക്ക് വെരിഫിക്കേഷനില്‍ തെളിവു കണ്ടെത്തിയതിയതിനാലാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Top