അമേരിക്കയില്‍ മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

arrest

വാഷിംഗ്ടണ്‍: അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ മാതാപിതാക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. വാരാന്ത്യ അവധിക്കായി മകനെ കൂട്ടുകൊണ്ടുപോകാന്‍ എത്തിയ ചിക്കാഗോ സ്വദേശിയും പൊലീസ് ഉദ്യോഗസ്ഥനുമായ എറിക് ഡേവിസ് സീനിയര്‍ (48), ഭാര്യ ദിവ ഡേവിസ് (47) എന്നിവരെ മകനായ ജെയിംസ് എറിക് ഡേവിസ് ജൂനിയര്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

ക്യാംപസില്‍ കാംപ്‌ബെല്‍ഹാളിലെ നാലാം നിലയിലായിരുന്നു വെടിവയ്പുണ്ടായത്. മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയ ശേഷം മടങ്ങിയെത്തിയതിന് പിറ്റേ ദിവസമാണ് ജെയിംസ് മതാപിതാക്കളെ കൊലപ്പെടുത്തിയത്.

Top