Michelle Obama Offers Hope to Young People in Emotional Final Speech

വാഷിംഗ്ടണ്‍: വിടവാങ്ങല്‍ പ്രസംഗത്തിനിടെ വികാരാധീനയായി യുഎസ് പ്രഥമവനിത മിഷേല്‍ ഒബാമ. രാജ്യത്തിന്റെ വളര്‍ച്ചയേയും പുരോഗതിയേയും മുന്‍ നിര്‍ത്തിയായിരുന്നു ‘പ്രഥമവനിത ‘യുടെ പ്രസംഗം.

മറ്റുള്ളവര്‍ക്ക് മാതൃകയാക്കാവുന്ന തരത്തിലാവണം രാജ്യത്തെ യുവത്വത്തിന്റെ മുന്നോട്ട് പോക്കെന്നു പറഞ്ഞ അവര്‍, ഭയപ്പാടോടെയല്ല പ്രതീക്ഷകളോടെയാണ് നാം ജീവിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

വൈറ്റ് ഹൗസില്‍ നടന്ന ‘സ്‌കൂള്‍ കൗണ്‍സിലര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാര വിതരണ ചടങ്ങായിരുന്നു മിഷേലിന്റെ അവസാന പ്രസംഗ വേദി. കൃത്യമായ ലക്ഷ്യത്തോടെ വേണം മുന്നോട്ട് പോകേണ്ടതെന്ന് ആഹ്വാനം ചെയ്ത മിഷേല്‍ മികച്ച വിദ്യാദ്യാസം കൊണ്ട് കരുത്തു നേടുകയാണ് വേണ്ടെതെന്നും ഓര്‍മ്മിപ്പിച്ചു.

അമേരിക്കയിലേക്ക് കുടിയേറി എത്തിയവരും മഹത്തായ അമേരിക്കന്‍ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും മിഷേല്‍ വ്യക്തമാക്കി.

തുടര്‍ന്നും രാജ്യത്തിന്റെ പുരോഗതിക്കും നന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്നു പറഞ്ഞ മിഷേല്‍ രാജ്യത്തിന്റെ ‘ഫസ്റ്റ് ലേഡി’ യായിരിക്കാന്‍ കഴിഞ്ഞതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നു കൂട്ടിച്ചേര്‍ത്താണ് വികാരഭരിതമായ പ്രസംഗം അവസാനിപ്പിച്ചത്.

ജനുവരി 20നാണ് രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ചുമതലയേല്‍ക്കുന്നത്

https://youtu.be/y4hPcxyU7x0

Top