ട്രംപ് വംശീയ വാദിയെന്ന് മിഷേല്‍ ഒബാമ

Michelle Obama

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. ട്രംപിനെ വംശീയവാദിയാണെന്നും യുഎസ് പ്രസിഡന്റ് ആവാന്‍ യോഗ്യതയില്ലാത്ത ആളാണെന്നും മിഷേല്‍ ഒബാമ കുറ്റപ്പെടുത്തി. അമേരിക്കയിലെ ജനങ്ങള്‍ വിവേചന പൂര്‍വ്വം വോട്ട് വിനിയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയിരിക്കുകയാണ്. വോട്ടുകള്‍ ചിലര്‍ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ക്ക് വോട്ട് ചെയ്യും അല്ലെങ്കില്‍ വോട്ട് ചെയ്യേണ്ടതുണ്ടോ എന്ന ചിന്തയിലാണ് നിങ്ങള്‍ എങ്കില്‍ നിലവിലെ രാജ്യത്തെ സാഹചര്യം ഓര്‍മ്മിപ്പിക്കാനും ഇന്ന് തന്നെ വോട്ട് രേഖപ്പെടുത്തണമെന്ന് പറയാനും താന്‍ ആഗ്രഹിക്കുന്നു. കാരണം ഈ ഘട്ടത്തില്‍ നമ്മള്‍ സത്യസന്ധത പുലര്‍ത്തണം, നിലവിലെ പ്രസിഡന്റ് പദവിയിലിരിക്കാന്‍ യോഗ്യനായ വ്യക്തിയല്ല, രാജ്യം പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്, മിഷേല്‍ പറഞ്ഞു.

നവംബര്‍ 3 നാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതെങ്കിലു ഇതിനോടകം തന്നെ വിവിധ സംസ്ഥാനങ്ങളില്‍ മെയില്‍ മുഖേനയുള്ള വോട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ചിട്ടും രോഗം വൈറസ് യഥാര്‍ത്ഥ ഭീഷണിയല്ലെന്ന് സ്ഥാപിക്കാനാണ് ഇപ്പോഴും ട്രംപ് ശ്രമിക്കുന്നതെന്നും മിഷേല്‍ ആക്ഷേപിച്ചു.

നിങ്ങള്‍ എന്നെപ്പോലുള്ള ഒരു രക്ഷകര്‍ത്താവാണെങ്കില്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവയുടെ പ്രാധാന്യത്തെ നിരന്തരം താഴ്ത്തിക്കെട്ടുന്ന പ്രസിഡന്റിന്റെ ആഹ്വാനങ്ങളുടെ അനന്തരഫലങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടാകും. വ്യക്തമായ പദ്ധതി പോലും ഇല്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് മനസിലാകുമെന്നും മിഷേല്‍ പറഞ്ഞു.

Top