ഹിലരി ക്ലിന്റനെ പിന്‍തള്ളി മിഷേല്‍ ഒബാമ; യുഎസ് ശ്രേഷ്ഠ വനിത പുരസ്‌ക്കാരം

Michelle Obama

വാഷിംഗ്ടണ്‍: യുഎസ് ശ്രേഷ്ഠ വനിത പുരസ്‌കാരം ഇത്തവണ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പത്നി മിഷേല ഒബാമയ്ക്ക്. കഴിഞ്ഞ 17 വര്‍ഷത്തോളം തുടര്‍ച്ചയായി പുരസ്‌ക്കാരം ലഭിച്ചത് ഹിലരി ക്ലിന്റന് ആയിരുന്നു.

ഇത്തവണ ഹിലരി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ പത്നിയുമാണ് ഹിലരി ക്ലിന്റണ്‍. ടോക് ഷോകളിലൂടെ താരമായ ഒപ്ര വിന്‍ഫ്രെയാണ് രണ്ടാമത്.

ഗ്യാലപ് നടത്തിയ വാര്‍ഷിക പൊതുജനാഭിപ്രായ സര്‍വെയിലാണ് ഇത് രേഖപ്പെടുത്തിയത്. 1946 മുതല്‍ ഗ്യാലപ് ഈ സര്‍വെ നടത്തുന്നുണ്ട്. എലിസബസത്ത് രാജ്ഞി, ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, യുഎസ് അമ്പാസിഡര്‍ നിക്കി ഹാലെ എന്നിവരാണ് ആദ്യ പത്തിലെത്തിയവര്‍

മുന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് അമേരിക്കയിലെ ഏറ്റവും ശ്രേഷ്ഠ പുരുഷന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് രണ്ടാം സ്ഥാനത്ത് . ഇത് നാലാം വര്‍ഷമാണ് ട്രംപ് രണ്ടാം സ്ഥാനത്തെത്തുന്നത്. ബറാക് ഒബാമയാണ് കഴിഞ്ഞ 11 വര്‍ഷത്തോളമായി ഒന്നാം സ്ഥാനത്ത് തുടരുന്നത്.

Top