Michel Platini will not stand in Fifa presidential election

സൂറിച്ച്: ഫിഫ അധ്യക്ഷനാകാനുള്ള മത്സരത്തില്‍ നിന്ന് മിഷേല്‍ പ്ലാറ്റിനി പിന്‍വാങ്ങി. എത്തിക്ക്‌സ് കമ്മിറ്റി ഫിഫയില്‍ നിന്ന് എട്ട് വര്‍ഷത്തേയ്ക്ക്
വിലക്കിയതിനെ തുടര്‍ന്നാണ് അധ്യക്ഷനാകാന്‍ ഇല്ലെന്ന് പ്ലാറ്റിനി പ്രഖ്യാപിച്ചത്.

ഫ്രഞ്ച് ദിനപത്രമായ എല്‍ എക്യുപെയില്‍ വന്ന അഭിമുഖത്തിലാണ് പ്ലാറ്റിനി താന്‍ മത്സരരംഗത്ത് നിന്ന് പിന്‍വാങ്ങുന്നതെന്ന് പ്ലാറ്റിനി പറഞ്ഞു. എനിക്ക് ആളുകളെ കാണാനോ അവരില്‍ നിന്ന് വോട്ട് ചോദിക്കാനോ ഉള്ള സമയമില്ല. വിലക്ക് വന്ന സ്ഥിതിക്ക് ഞാന്‍ ഇപ്പോള്‍ പ്രതിരോധത്തിലാണ്.

പ്രചരണം നടത്താന്‍ കഴിയാത്ത ഒരാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എങ്ങിനൊണ്പ്ലാറ്റിനി ചോദിച്ചു. എത്തിക്ക്‌സ് കമ്മിറ്റിയുടെ വിലക്കിനെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് പ്ലാറ്റിനി.

ഫിബ്രവരി 28നാണ് ഫിഫ അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പ്. നിലവിലെ അധ്യക്ഷന്‍ സെപ് ബ്ലാറ്ററെയും എത്തിക്ക്‌സ് കമ്മിറ്റി എട്ട്
വര്‍ഷത്തേയ്ക്ക് വിലക്കിയിട്ടുണ്ട്.

Top