മിഖായേൽസ് കോഫി ഹൗസ് ഒരുങ്ങുന്നു; നായകനായി യുവതാരം ധീരജ് ഡെന്നി

ൽക്കി, ഇടക്കാട് ബറ്റാലിയൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ മാറിയ താരമാണ് ധീരജ് ഡെന്നി. കൂടാതെ യുവ സൂപ്പർതാരങ്ങളായ നിവിൻ പോളിയുടെയും ടോവിനോ തോമസിന്റെയും കസിൻ കൂടിയാണ് ധീരജ്. മധുരമീ ജീവിതം എന്ന ചിത്രത്തിന് ശേഷം അനിൽ ഫിലിപ്പ് ധീരജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേൽസ് കോഫി ഹൗസ്.

യൂത്ത് ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ഒരു കോഫി ഹൗസും അതിനെ ചുറ്റിപ്പറ്റിയുള്ള കഥാ പശ്ചാത്തലത്തിലൂടെയുമാണ് സഞ്ചരിക്കുന്നത്. റിലീസിന് തയ്യാറായിരിക്കുന്ന ചിത്രത്തിൽ ധീരജ് നായികയായെത്തുന്നത് മാർഗരറ്റ് ആന്റണിയാണ്. ആറു മാസങ്ങൾക്കു മുമ്പേ അങ്കമാലിയിലും പരിസര പ്രദേശങ്ങളിലുമായി പൂർത്തിയാക്കിയ ചിത്രം കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായി കിടക്കുകയായിരുന്നു. രഞ്ജി പണിക്കർ, ഡോക്ടർ റോണി ജിൻസ് ഭാസ്കർ സ്‌ഫടികം ജോർജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

യൂത്തിനെയും ഫാമിലിയെയും ഒരു പോലെ രസിപ്പിക്കുന്ന ഈ ത്രില്ലർ ചിത്രം ഓടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനുള്ള പ്ലാനിൽ ആണ് അണിയറപ്രവർത്തകർ.

Top