ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് പന്തിനും പര്‍പ്പിള്‍ ക്യാപ് കുല്‍ദീപ് യാദവിനും:മൈക്കല്‍ വോണ്‍

പിഎല്‍ 12-ാം സീസണിന് ഇന്ന് തുടക്കമാകുമ്പോള്‍ ഇത്തവണ ബാറ്റിങിലും ബൗളിങിലും തിളങ്ങാന്‍ പോകുന്ന താരങ്ങള്‍ ആരായിരിക്കും എന്ന് പ്രവചിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ രംഗത്ത് വന്നിരിക്കുകയാണ്.

ഇത്തവണത്തെ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടുന്നത് ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഋഷഭ് പന്ത് ആയിരിക്കുമെന്നാണ് വോണ്‍ പറയുന്നത്. കഴിഞ്ഞ സീസണില്‍ പന്തിന്റേത് മികച്ച പ്രകടമായിരുന്നു. 14 മത്സരങ്ങളിലായി 684 റണ്‍സാണ് പന്ത് നേടിയത് എന്നും വോണ്‍ പറഞ്ഞു.

പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കുന്നത് കഴിഞ്ഞ സീസണില്‍ തിളങ്ങിയ കെല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്പിന്നര്‍ കുല്‍ദീപ് യാദവായിരിക്കും. കഴിഞ്ഞ തവണ 17 വിക്കറ്റുകളാണ് കുല്‍ദീപ് വീഴ്ത്തിയതെന്നും വോണ്‍ പറഞ്ഞു.

Top