michael phelps back to Olympics

പാരീസ്: അമേരിക്കയുടെ നീന്തല്‍ ഇതിഹാസം മൈക്കിള്‍ ഫെല്‍പ്സ് 2020ല്‍ ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്സില്‍ തിരിച്ചുവരും. നീന്തല്‍ കുളത്തില്‍ വിസ്മയം തീര്‍ക്കാനല്ലെന്നുമാത്രം. അദേഹത്തിന്റെ സ്വന്തം ബ്രാന്‍ഡായ നീന്തല്‍വസ്ത്രങ്ങളുടെ വില്‍പ്പനയ്ക്കാണ് ഫെല്‍പ്സ് ടോക്കിയോയിലേക്കു എത്തുന്നത്.

2014ല്‍ യുഎസിലെ നീന്തല്‍ വസ്ത്രങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയുമായി ചേര്‍ന്നാണ് ഫെല്‍പ്സ് തന്റെ ബിസിനസ് ആരംഭിച്ചത്.

നീന്തലിനു വേണ്ടി ധാരാളം സമയവും ഊര്‍ജവും ചെലവഴിച്ചിടുണ്ട്. സ്പോര്‍ട്സും നീന്തലും താന്‍ ആസ്വദിക്കുന്നുണ്ടെന്നും ഇപ്പോള്‍ വിശ്രമത്തിലാണെന്നും ഫെല്‍പ്സ് പറഞ്ഞു.

28 ഒളിംപിക്സ് മെഡലുകള്‍ നേടിയിട്ടുള്ള ഫെല്‍പ്സ് 2016ലെ റിയോ ഒളിംപിക്സിലാണ് വിരമിച്ചത്.

Top