രാഹുലിന് പകരം മിയ ഖലീഫയുടെ ചിത്രം മോർഫ് ചെയ്തു; വൈറലായി ചിത്രം

ഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച അന്താരാഷ്ട്ര താരങ്ങളിലൊരാളായിരുന്നു മിയ ഖലീഫ. സമരത്തെ പിന്തുണച്ച മിയ ഖലീഫയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് മിയ ഖലീഫയുടെ ചിത്രത്തിനു പ്രതീകാത്മകമായി നല്‍കുന്ന ചിത്രമാണ് പ്രചരിച്ചത്. കര്‍ഷക സമരത്തെക്കുറിച്ച് സംസാരിച്ചതോടെ മിയ ഖലീഫ കോണ്‍ഗ്രസുകാരുടെ നേതാവായി എന്ന കുറിപ്പോടെയാണ് പ്രചരണം.

എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ 37-ാം ജന്മദിനം ആഘോഷിക്കുന്ന ചിത്രമാണ് ഫോട്ടോഷോപ്പ് ചെയ്ത് മിയയുടെ ചിത്രമായി പ്രചരിപ്പിക്കുന്നത്. ഇത് 2007 ജൂണ്‍ 19 ന് പകര്‍ത്തിയതാണ്.

Top