mi6

സ്മാര്‍ട്ട് ഫോണ്‍ വിപണിയെ ഞെട്ടിച്ചുകൊണ്ട് നല്ല ഹാര്‍ഡ്‌വെയര്‍ കൊണ്ടും കുറഞ്ഞ വില കൊണ്ടും കടന്നുവന്ന ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളാണ് ഷവോമി.ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍ പോലും തികയാത്തത്ര ആവശ്യകത വിപണിയിലുണ്ടാക്കാന്‍ കമ്പനിക്ക് സാധിച്ചു.ഏതൊരു വിദേശ മൊബൈല്‍ കമ്പനികളോടും മത്സരിക്കാന്‍ പ്രാപ്തിയുള്ള ഏറ്റവും പുത്തന്‍ ട്രെന്‍ഡുകള്‍ ഷവോമി ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി.ഇപ്പോള്‍ ഡുവല്‍ എഡ്ജ് കര്‍വ്ഡ് ഡിസ്‌പ്ലെ ഉള്‍പ്പെടുത്തി Mi സീരിസിലെ ഏറ്റവും പുതിയ അംഗം എത്തുന്നതോടെ പ്രീമിയം ഫോണുകളില്‍ ഷവോമിയുടെ മറ്റൊരു മികച്ച കാല്‍വയ്പ്പാകും കാണാനാവുക.

സെറാമിക് ബോഡിയോടെ വരുന്ന Mi6 പ്രീമിയം ഫോണിന് 4 ജിബി, 6 ജിബി റാം വേരിയന്റുകള്‍ ഉണ്ടാവും. മീഡിയാടെക്ക് ഹെലിയോ x30 പ്രൊസസ്സര്‍ ഒരു വേരിയന്റിലും സ്‌നാപ്പ് ഡ്രാഗണ്‍ 835 പ്രൊസസ്സര്‍ മറ്റൊരു വേരിയന്റിലും ഉണ്ടാവും. 128 ജിബി, 256ജിബി ഇന്റേണല്‍ മെമ്മറിയാവും ഇരു വേരിയന്റുകളിലും ഉണ്ടാവുക. സോണിയുടെ ഐഎംഎക്‌സ്362 സെന്‍സറോടുകൂടിയ 12 മെഗാ പിക്‌സല്‍ ക്യാമറയുള്ള ഫോണില്‍ 3000mAh ബാറ്ററി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

പുതുപുത്തന്‍ ആന്‍ഡ്രോയ്ഡ് വെര്‍ഷന്‍ നൂഗട്ടാണ് ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം.മീഡിയാ ടെക്ക് പ്രൊസസ്സറോടുകൂടിയ ഫോണിന് വില 20,000 രൂപയില്‍ താഴെയാവും വില. സ്‌നാപ്പ് ഡ്രാഗണ്‍ മോഡലിന് 25,000 രൂപയോളം വിലവരും.മാര്‍ച്ച്ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു

Top