എംഐ സ്മാർട്ട് ബാൻഡ് 5 വിപണിയിലെത്തി

വോമിയുടെ ഏറ്റവും പുതിയ ഫിറ്റ്നസ് ബാൻഡാണ് എംഐ സ്മാർട്ട് ബാൻഡ് 5. ഷവോമിയിപ്പോൾ തങ്ങളുടെ ഈ പുതിയ സ്മാർട്ട് ബാൻഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഒട്ടനവധി സവിശേഷതകളുമായാണ് ഈ സ്മാർട്ട് ബാൻഡ് വിപണിയിലെത്തിയിരിക്കുന്നത്.

1.6 ഇഞ്ച് അമോലെഡ് കളർ ഫുൾ ടച്ച് ഡിസ്‌പ്ലേ, 126×294 പിക്‌സൽ റെസല്യൂഷൻ, 16 ബിറ്റ് കളർ, 450 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവയാണ് എംഐ സ്മാർട്ട് ബാൻഡ് 5ന്റെ പ്രധാന സവിശേഷതകൾ. ഒരൊറ്റ ചാർജിൽ 14 ദിവസം വരെ ബാക്ക് അപ്പും ഈ സ്മാർട്ട്ബാന്റ് നൽകും. എംഐ സ്മാർട്ട് ബാൻഡ് 5 ചാർജ് ചെയ്യുന്നതിനായി ഷവോമി ഈ ബാൻഡിന് പിന്നിൽ മാഗ്നറ്റിക് പിൻസ് നൽകിയിട്ടുണ്ട്. അതിനാൽ സ്ട്രാപ്പിൽ നിന്ന് കാപ്സ്യൂൾ നീക്കം ചെയ്യേണ്ടതിന്റെ ആവശ്യം ഇല്ല.

എംഐ സ്മാർട്ട് ബാൻഡ് 5ന്റെ മൊത്തം ചാർജിംഗ് സമയം രണ്ട് മണിക്കൂറിൽ താഴെയാണ്. 11 പ്രൊഫഷണൽ സ്‌പോർട്‌സ് മോഡുകളുമായാണ് ഈ ബാൻഡിൽ വിപണിയിൽ എത്തിയിരിക്കുന്നത്. വാക്കിങ്, ഔട്ട്‌ഡോർ റണ്ണിങ്, റൈഡിങ്, ഇൻഡോർ റണ്ണിങ്, ഇൻഡോർ സ്വിമ്മിങ്, ഫ്രീ എക്സസൈസ്, യോഗ, റോയിംഗ് മെഷീൻ, ഇൻഡോർ റൈഡിംഗ്, എലിപ്‌റ്റിക്കൽ മെഷീൻ, റോപ്പ് സ്കിപ്പിംഗ് എന്നിവയാണ് പ്രധാന പ്രൊഫഷണൽ മോഡുകൾ.

ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ഉപയോക്താക്കൾ എത്രത്തോളം ആക്ടീവ് ആയിരിക്കണമെന്ന് അറിയാൻ സഹായിക്കുന്ന ഒരു പേഴ്സണൽ ആക്റ്റിവിറ്റി ഇന്റലിജൻസ് (പിഎഐ സ്കോർ) സംവിധാനവും ഈ ബാൻഡിലുണ്ട്. റെസ്റ്റിങ് ഹാർട്ട് ബീറ്റ് മോണിറ്ററിങ്, 24×7 ഹാർട്ട് റൈറ്റ് മോണിറ്ററിങ്, സ്ലീപ്പ് മോണറ്ററിങ്, ഡീപ്പ് സ്ലീപ്പ്, ലൈറ്റ് സ്ലീപ്പ്, ആർഇഎം, സ്ട്രെസ് മോണിറ്ററിംഗ്, ഗൈഡഡ് ബ്രീത്തിങ് എക്സസൈസ്, സ്റ്റെപ്പ് കൌണ്ട്, കലോറി കൌണ്ട്, ടാർഗറ്റ് സെറ്റിങ്, സ്ത്രീകളുടെ ആരോഗ്യം, അവരുടെ പീരിയഡ് സൈക്കിൾ, അണ്ഡോത്പാദന ഘട്ടങ്ങൾ എന്നിവയും ഈ ബാൻഡ് നിരീക്ഷിക്കും.

കസ്റ്റമൈസ്ഡ് വാച്ച് ഫെയ്‌സുകൾ, മ്യൂസിക്ക് കൺട്രോൾ, റിമോട്ട് ഷട്ടർ, 50 മീറ്റർ വാട്ടർ റെസിസ്റ്റൻസ്, 50 മീറ്റർ വാട്ടർ റെസിസ്റ്റൻസ് എന്നിവയാണ് ഈ ബാൻഡിന്റെ മറ്റ് സവിശേഷതകൾ. എംഐ സ്മാർട്ട് ബാൻഡ് 5ന് ഇന്ത്യൻ വിപണിയിൽ 2,499 രൂപയാണ് വില. ബ്ലാക്ക്, നേവി ബ്ലൂ, ടീൽ, പർപ്പിൾ, ഓറഞ്ച് സ്ട്രാപ്പ് എന്നീ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. ഫിറ്റ്നസ് ബാൻഡ് ഒക്ടോബർ 1 മുതൽ എംഐ.കോം, ആമസോൺ.ഇൻ എന്നിവയിലൂടെ വിൽപ്പനയ്ക്ക് എത്തും.

Top