എംഐ സ്മാര്‍ട്ട് വാട്ടര്‍ പ്യൂരിഫെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

എംഐ സ്മാര്‍ട്ട് വാട്ടര്‍ പ്യൂരിഫെയര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.ഷവോമിയുടെ ബംഗലൂരുവില്‍ നടന്നസ്മാര്‍ട്ട് ലിവിംഗ് 2020 ഷോയിലാണ് എംഐ സ്മാര്‍ട്ട് വാട്ടര്‍ പ്യൂരിഫെയര്‍ പുറത്തിറക്കിയത്.

പോളി പ്രോപ്പെയ്‌ലിന്‍ ആക്ടിവേറ്റഡ് കാര്‍ബണ്‍ റിവേഴ്‌സ് ഓസ്‌മോസിസ് പോസ്റ്റ് ആക്ടിവേറ്റഡ് കാര്‍ബണ്‍ തുടങ്ങിയ മൂന്ന് ഫില്‍ട്ടറുകളോടെയാണ് എംഐ സ്മാര്‍ട്ട് പ്യൂരിഫെയര്‍ എത്തുന്നത്. ഇന്‍ടാങ്ക് യുവി ലൈറ്റോടെയാണ് ഇവ ഫിറ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ ഏക ട്രൂ സ്മാര്‍ട്ട് ഡിഐവൈ വാട്ടര്‍ പ്യൂരിഫെയറാണെന്ന് കമ്പനി അവകാശപ്പെടുന്ന പ്യൂരിഫെയറിന്റെ വില 11,999 രൂപയാണ്. എംഐ ഹോം ആപ്പ് ഉപയോഗിച്ച് ശുദ്ധികരിക്കുന്ന വെള്ളത്തിന്റെ ടിഡിഎസ് അളവ് കാണാന്‍ സാധിക്കും.

Top