‘എംഐ ക്യുഎൽഇഡി 75’ സ്മാർട്ട് ടിവി ഇന്ത്യൻ വിപണിയിലെത്തി

വോമി എംഐ ക്യുഎൽഇഡി ടിവി 75 അൾട്രാ-എച്ച്ഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി ഇന്ത്യയിൽ അവതരിപ്പിച്ചു. 1,19,999 രൂപയാണ് ഈ സ്മാർട്ട് ടിവിയുടെ വില. 75 ഇഞ്ച് ക്യുഎൽഇഡി ടിവി ഷവോമി ഇതുവരെ ഇന്ത്യയിൽ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും വലുതും വില കൂടിയതുമായ ടിവിയാണ്.

ഡോൾബി വിഷൻ ഫോർമാറ്റ് വരെയുള്ള ഹൈ ഡൈനാമിക്ക് കണ്ടന്റ്‌ സപ്പോർട്ട് ചെയ്യുന്ന ടിവിയാണ് ഇത്. സ്റ്റോക്ക് ആൻഡ്രോയിഡ് ടിവി ഇന്റെർഫേസും ഷവോമിയുടെ പാച്ച്വാൾ യൂസർ ഇന്റെർഫേസുമുള്ള ഈ ടിവി ആൻഡ്രോയിഡ് ടിവി 10ൽ പ്രവർത്തിക്കുന്നു.

1,19,999 രൂപയാണ് ഈ ടിവിയുടെ വില. എന്നാലും ഈ സെഗ്‌മെന്റിലെ ഈ വലുപ്പത്തിലുള്ള മറ്റ് ടെലിവിഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എംഐ ക്യുഎൽഇഡി ടിവി 75ന്റെ വില വളരെ കുറവാണ്.

Top