ഷവോമിയുടെ നെക്ക്ബാന്‍ഡ് ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

വോമിയുടെ നെക്ക്ബാന്‍ഡ് ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജൂലായ് 23 മുതല്‍ ഇത് വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തും.ഫ്ളിപ്കാര്‍ട്ടില്‍ നിന്നും എംഐ ഡോട്ട് കോമില്‍ നിന്നും ഉപയോക്താക്കള്‍ക്ക്‌ ഇയര്‍ ഫോണ്‍ സ്വന്തമാക്കാം.

മൈക്രോ ആര്‍ക്ക് കോളര്‍ ഡിസൈനിലുള്ള ഹെഡ്സെറ്റ് ബ്ലൂടൂത്ത് വി5.0 കണക്റ്റിവിറ്റി സംവിധാനത്തോടെയാണ് നിര്‍മിച്ചിരിക്കുന്നത്.ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ എട്ട് മണിക്കൂര്‍ നേരം ഉപയോഗിക്കാന്‍ സാധിക്കും. ട്രൈ-ബാന്‍ഡ് ഇക്വലൈസേഷന്‍, ഡൈനാമിക് ബേസ് സൗകര്യങ്ങളോടെയാണ് ഇയര്‍ഫോണ്‍ എത്തുന്നത്.

13.6 ഗ്രാം മാത്രം ഭാരമുള്ള ഇയര്‍ഫോണിന്റെ നെക്ക്ബാന്‍ഡ് രൂപകല്‍പന ചെയ്്തിരിക്കുന്നത് റബ്ബര്‍ ഉപയോഗിച്ചാണ്. 1599 രൂപയാണ് ബ്ലൂടൂത്ത് ഇയര്‍ഫോണിന് വില. ഇയര്‍ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 120 എംഎഎച്ചാണ്.

Top