ഐപിഎല്‍; ഇന്ന് മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും

അബുദാബി: ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. അബുദാബിയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. കൊല്‍ക്കത്തയുടെ ക്യാപ്റ്റനായി ഓയിന്‍ മോര്‍ഗന്‌റെ ആദ്യ മത്സരമാകും ഇത്.

ക്വിന്റണ്‍ ഡികോക്ക് ഫോമിലേക്ക് തിരികെയെത്തിയത് മുംബൈക്ക് പ്ലസ് പോയിന്റാണ്. ബുംറ ഫോമിലേക്ക് തിരികെയെത്തുമെന്ന് പ്രതീക്ഷിക്കാം. ടീം ഇലവനില്‍ മാറ്റം ഉണ്ടാവാനിടയില്ല.

ദിനേശ് കാര്‍ത്തികിനു പകരം ഓയിന്‍ മോര്‍ഗന്‍ നായകനായി എന്നതാണ് കൊല്‍ക്കത്ത ക്യാമ്പിലെ പുതുമ. ബാന്റണു പകരം ലോക്കി ഫെര്‍ഗൂസന്‍ കളിക്കാന്‍ സാധ്യത. ബാന്റണ്‍ ഇന്ന് പുറത്തിരുന്നേക്കും. പാറ്റ് കമ്മിന്‍സ് പവര്‍ പ്ലേയില്‍ മാത്രം ഉപയോഗിക്കാവുന്ന ബൗളറായി ചുരുങ്ങുന്നത് കനത്ത തിരിച്ചടിയാണ്. എങ്കിലും താരം ഇന്നും തുടരും.

Top