ഏപ്രില്‍ 5, 6 തീയതികളിലായി ഷവോമിയുടെ എംഐ ഫാന്‍ ഫെസ്റ്റിവല്‍

xiaomi

പ്രില്‍ അഞ്ച്, ആറ് തീയതികളിലായി രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്‌ ഫോണ്‍ വിതരണ കമ്പനിയായ ഷവോമിയുടെ എംഐ ഫാന്‍ ഫെസ്റ്റിവല്‍. 48 മണിക്കൂറിനുള്ളില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കച്ചവടമാണ് ഷവോമി ലക്ഷ്യമിടുന്നത്. രണ്ടു ദിവസത്തെ വില്‍പ്പനയില്‍ സ്മാര്‍ട്ട്‌ ഫോണുകള്‍ക്ക് വന്‍ ഓഫറുകളാണ് ഷവോമി നല്‍കുന്നത്.

മറ്റു ചില കമ്പനികളുമായി ചേര്‍ന്നും ഷവോമി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഏതെല്ലാം ഹാന്‍ഡ്‌സെറ്റുകള്‍ ഓഫര്‍ വിലയ്ക്ക് വില്‍ക്കുമെന്ന് ഷവോമി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. സ്മാര്‍ട് ഫോണുകള്‍, വെയറബിള്‍സ്, മറ്റു ഡിവൈസുകള്‍ എന്നിവയാണ് വില്‍ക്കുക. റെഡ്മി നോട്ട് 5 പ്രോയ്‌ക്കൊപ്പം എംഐ ഇയര്‍ഫോണുകളും സൗജന്യമായി നല്‍കും.

ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആപ്പിലുമാണ് വില്‍പ്പന നടക്കുക. മാര്‍ച്ച് 31 മുതല്‍ മ്യൂസിക് ഡോട്ട് ലിയുമായി സഹകരിച്ച് എംഐ മിക്‌സ് 2 എസ് നേടാനുള്ള അവസരവുമുണ്ട്. ഫെയ്‌സ്ബുക്ക് വഴി സുഹൃത്തുക്കളെ അറിയിച്ച് നിശ്ചിത ലൈക്കുകള്‍ സ്വന്തമാക്കിയാല്‍ എംഐ ബാന്‍ഡ് ഫ്രീയായി ലഭിക്കും.

ഏകദേശം 40 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണുകളാണ് ഷവോമി ഫെസ്റ്റില്‍ വിതരണം ചെയ്യുന്നത്. ടീം രൂപീകരിച്ച് ആ ടീമിലേക്ക് സുഹൃത്തുക്കളെ ചേര്‍ക്കുന്നവര്‍ക്കാണ് കൂപ്പണ്‍ ലഭിക്കുക. രണ്ടംഗ ടീമിന് 300 രൂപയുടെ കൂപ്പണാണ് ലഭിക്കുക. ക്രേസി കോംബോ എന്ന പേരില്‍ പ്രത്യേകം ഓഫറുകളും നല്‍കുമെന്ന് ഷവോമി പറഞ്ഞു.

Top