ഷവോമിയുടെ സ്മാര്‍ട്ട് വാച്ചിന്റെ പുതിയ പതിപ്പ് ചൊവ്വാഴ്ച്ച പുറത്തിറങ്ങും

ബംഗലൂരു: ഷവോമിയുടെ എംഐ ബാന്റ് 4 ചൊവ്വാഴ്ച പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. സ്മാര്‍ട്ടര്‍ ലിവിംഗ് 2020 എന്ന ഷവോമിയുടെ ഈവന്റിനൊപ്പമാണ് പുതിയ വാച്ച് പുറത്തിറങ്ങുന്നത്. അതേസമയം പുതിയ റിപ്പോര്‍ട്ട് പ്രകാരം ഷവോമി എംഐ ബാന്റ് 4ന്റെ ഔദ്യോഗിക വില 2499 രൂപയായിരിക്കും. ഇതിന് മുന്‍പുള്ള ഷവോമി എംഐ ബാന്റ് 3 ഇന്ത്യയില്‍ പുറത്തിറക്കിയത് 1999 രൂപയ്ക്കായിരുന്നു.

അടുത്ത് തന്നെ പുറത്തായ ഷവോമി എംഐ ബാന്റ് 4 ന്റെ ഒരു ബോക്‌സിന്റെ ചിത്രമാണ് വില സംബന്ധിച്ച സൂചന നല്‍കുന്നത്. എന്നാല്‍ ബോക്‌സ് പ്രൈസിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഷവോമി പ്രോഡക്ടുകള്‍ പ്രഖ്യാപിക്കാറുണ്ടെന്നതിനാല്‍ വില കുറയാനും സാധ്യതയുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. അതേസമയം ആമസോണ്‍ ഇന്ത്യ വഴിയായിരിക്കും എംഐ 4 ബാന്റിന്റെ വില്‍പ്പന നടക്കുക.

Top