ഷവോമി Mi A2 വിന് ആമസോണില്‍ വന്‍വിലക്കുറവ്; 4500 രൂപ വരെ ലാഭിക്കാം

വോമിയുടെ ഏറ്റവും മികച്ച ക്യാമറയുള്ള Mi A2 വിന് ആമസോണില്‍ വന്‍വിലക്കുറവ്. 13999 രൂപയാണ് വിലയിട്ടിരിക്കുന്നത്. സോണിഐമാക്‌സിന്റെ സെന്‍സറടങ്ങിയ 12+20 ഡ്യൂവല്‍ ക്യാമറയും 20 മെഗാ പിക്‌സല്‍ മുന്‍ക്യാമറയുമാണ് Mi A2വിന്റെ ഏറ്റവും വലിയ പ്രത്യേകത.

17499 രൂപ വിലയുണ്ടായിരുന്ന ഫോണ്‍ ആണ് ഇപ്പോള്‍ 13999 ന് ഓഫര്‍ വില്‍പ്പന നടത്തുന്നത്. 5.99 ഇഞ്ച് FHD + ഡിസ്‌പ്ലെ 2160 × 1080 പിക്‌സല്‍ റെസല്യൂഷന്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുമുണ്ട്.

3,010 എംഎഎച്ച് ബാറ്ററിയും Mi A2ല്‍ ഉണ്ടാകും. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് സംവിധാനം ഫോണില്‍ ഇല്ല. 12 എംപി 20 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 20 എംപി ഫ്രണ്ട് ക്യാമറയുമാണ്.

Mi A1ന് ലഭിച്ച സ്വീകാര്യത പിന്നീട് വന്ന Mi A2വിന് കിട്ടിയിരുന്നില്ല. ബാറ്ററിയില്‍ മികവ് പുലര്‍ത്താന്‍ കഴിയാതെ പോയതും ഹെഡ്‌ഫോണ്‍ ജാക്ക് ഒഴിവാക്കിയതുമാണ് ഇതിന് കാരണം. എന്നാല്‍ ക്യാമറയിലും ഡിസ്‌പ്ലേ ക്വാളിറ്റിയിലും എ1നെ അപേക്ഷിച്ച് മാറ്റം വരുത്തിയിരുന്നു.

Top