എം.ഐ എ 1ന്റെ പിന്‍ഗാമിയായ എം.ഐ 6 എക്‌സ് ഷവോമി വിപണിയില്‍ അവതരിപ്പിച്ചു

ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി അവരുടെ പുതിയ സ്മാര്‍ട്ട് ഫോണായ എം.ഐ 6 എക്‌സ് (എംഐ എ2)ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് റാം വേരിയന്റുകളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്. 4 ജി.ബി/64 ജി.ബി വേരിയന്റിന് 16,000 രൂപയും 6 ജി.ബി/64 ജി.ബി വേരിയന്റിന് 18,000 രൂപയുമാണ് വില. 6 ജി.ബി/128 ജി.ബി വേരിയന്റിന് 21,000 രൂപയും നല്‍കണം.

ഇന്ത്യന്‍ വിപണിയില്‍ തരംഗം തീര്‍ത്ത എം.ഐ എ 1ന്റെ പിന്‍ഗാമിയാണ് എംഐ6എക്‌സ്. മെറ്റല്‍ യുനിബോഡിയില്‍ നിര്‍മ്മിച്ച എം.ഐ 6 എക്‌സിന് 5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്. ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ് കരുത്ത് പകരുന്നത്.

20,12 മെഗാപിക്‌സലിന്റെ ഇരട്ട കാമറയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. കൂടാതെ 20 മെഗാപിക്‌സലിന്റെ മുന്‍ കാമറയും ഉണ്ട്. സ്‌റ്റോക്ക് ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയറിലാണ് ഫോണ്‍ എത്തുക.

Top