എംഐ 10ടി, എംഐ 10ടി പ്രോ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയിലെത്തി

എംഐ 10ടി, എംഐ 10ടി പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ വിപണിയിലെത്തി. എംഐ 10ടി സ്മാര്‍ട്ട്‌ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 35,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 37,999 രൂപ വിലയുണ്ട്. കോസ്മിക് ബ്ലാക്ക്, ലൂണാര്‍ സില്‍വര്‍ കളര്‍ ഓപ്ഷനുകളില്‍ ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാകും.

എംഐ 10ടി പ്രോയുടെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയാണ് വില. അറോറ ബ്ലൂ, കോസ്മിക് ബ്ലാക്ക്, ലൂണാര്‍ സില്‍വര്‍ കളറുകളില്‍ ഈ ഡിവൈസ് ലഭ്യമാകും. എംഐ 10ടി, എംഐ 10ടി പ്രോ സ്മാര്‍ട്ട്‌ഫോണുകളുടെ പ്രീ-ഓര്‍ഡറുകള്‍ ഒക്ടോബര്‍ 16ന് എംഐ.കോം, ഫ്‌ലിപ്പ്കാര്‍ട്ട്, എംഐ ഹോം സ്റ്റോറുകള്‍ വഴി നടക്കും.

ആന്‍ഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് നാനോ സിം കാര്‍ഡ് സ്ലോട്ടുകളുള്ള ഡിവൈസില്‍ 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,400 പിക്സല്‍) ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്‌പ്ലെയ്ക്ക് 20: 9 ആസ്പാക്ട് റേഷിയോ, 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷന്‍ എന്നിവയും ഉണ്ട്. ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 എസ്ഒസിയുടെ കരുത്തിലാണ് ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. 8 ജിബി വരെ എല്‍പിഡിഡിആര്‍ 5 റാമും ഡിവൈസില്‍ ഉണ്ട്.

എംഐ 10ടി സ്മാര്‍ട്ട്‌ഫോണിന് പിന്നില്‍ മൂന്ന് ക്യാമറകളാണ് ഉള്ളത്. ഈ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 64 മെഗാപിക്‌സലാണ്. ഇതിനൊപ്പം അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുള്ള 13 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, മാക്രോ ലെന്‍സുള്ള 5 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നീ ക്യാമറകളും ഡിവൈസില്‍ ഉണ്ട്. ഡിവൈസിന്റെ മുന്‍വശത്ത് ഹോള്‍ പഞ്ച് കട്ട് ഔട്ടില്‍ 20 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് നല്‍കിയിരിക്കുന്നത്.

128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജാണ് എംഐ 10ടി സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എല്‍ടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എന്‍എഫ്സി, ഇന്‍ഫ്രാറെഡ് (ഐആര്‍), യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ നല്‍കിയിട്ടുണ്ട്. ഡിവൈസിന്റെ വലത് വശത്തിലാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ നല്‍കിയിട്ടുള്ളത്. 33W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള ഡിവൈസില്‍ 5,000mAh ബാറ്ററിയാണ് ഉള്ളത്.

ആന്‍ഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ല്‍ തന്നെയാണ് എംഐ 10ടി പ്രോ സ്മാര്‍ട്ട്‌ഫോണും പ്രവര്‍ത്തിക്കുന്നത്. ഈ ഡിവൈസില്‍ രണ്ട് നാനോ സിം കാര്‍ഡ് സ്ലോട്ടുകളുണ്ട്. എംഐ 10ടി യുടെ അതേ ഡിസ്‌പ്ലേ ഫീച്ചറുകളാണ് ഈ ഡിവൈസിലും ഉള്ളത്. 8 ജിബി എല്‍പിഡിഡിആര്‍ 5 റാമുള്ള ഡിവൈസിന് കരുത്ത് നല്‍കുന്നത് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 എസ്ഒസിയാണ്.

എംഐ 10ടി പ്രോയുടെ പിന്നില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ (ഒഐഎസ്) ഉള്ള 108 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സുള്ള 13 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, മാക്രോ ലെന്‍സുള്ള 5 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവയാണ് ഉള്ളത്. ഡിവൈസിന്റെ മുന്‍വശത്ത് 20 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് ഉള്ളത്.

5 ജി, 4 ജി എല്‍ടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എന്‍എഫ്സി, ഐആര്‍ എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഡിവൈസില്‍ യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ഡിവൈസിന്റെ വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസില്‍ സജ്ജീകരിച്ചിരിക്കുന്നത്.

Top