mhc v 77 d sony

പ്രീമിയം ഓഡിയോ ലൈനപ്പ് വിപുലമാക്കി സോണി ഇന്ത്യ പുതിയ ഹൈ പവര്‍ പോര്‍ട്ടബിള്‍, സ്റ്റൈലിഷ് ഹോം ഓഡിയോ സിസ്റ്റം എം.എച്ച്.സിവി.77.ഡി പുറത്തിറക്കി.

മുന്‍പ് പുറത്തിറക്കിയ ജി.റ്റി.4.ഡി, വി.44.ഡി എന്നിവയുടെ പുതിയ പതിപ്പാണ് എം.എച്ച്.സിവി.77.ഡി. മികച്ച ഓഡിയോ ഔട്ട്പുട്ടും തനത് ഡിസൈന്‍ സെന്‍സിബിളിറ്റികളും പ്രീമിയം സാങ്കേതികവിദ്യയും ഉള്‍പ്പെട്ടതാണിത്.

എല്ലാം തികഞ്ഞ സറൗണ്ട് ശബ്ദവും വ്യക്തമായ വോക്കലും നല്‍കുന്ന ഒരു ഒറ്റ ബോക്‌സ് സൊല്യൂഷനാണ്എം.എച്ച്.സിവി.77.ഡി.

വൈഫൈ അല്ലെങ്കില്‍ ബ്ലൂടൂത്തും വഴി സംഗീതത്തെ നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ഓണ്‍ലൈന്‍ സ്ട്രീമിംഗ് വഴി സംഗീതം ബ്രൗസ് ചെയ്യാനുമാകും. ഉപഭോക്താക്കള്‍ക്ക് എം.എച്ച്.സിവി.77.ഡി 45,990 രൂപക്ക് ലഭ്യമാണ്.

Top