എംജിയുടെ ഇലക്ട്രിക് എസ്.യുവിയായ ഇ.ഇസഡ്.എസ് എത്തുക 2020ല്‍

എംജിയുടെ ഇലക്ട്രിക് എസ്.യുവിയായ ഇ.ഇസഡ്.എസ് 2020ലാവും ഇന്ത്യയിലെത്തുകയെന്ന് റിപ്പോര്‍ട്ട്. 2019 അവസാനത്തോടെ വാഹനം ഇന്ത്യയിലെത്തിക്കുമെന്നാണ് എംജി മുമ്പ് അറിയിച്ചിരുന്നത്.

ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ അഭാവമാണ് എംജിയുടെ വരവ് വൈകാനുള്ള കാരണമെന്നാണ് സൂചന. അതേസമയം, എംജിയുടെ തെരഞ്ഞെടുത്ത ഷോറൂമുകളില്‍ 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം ഒരുക്കാന്‍ ഫിനീഷ് എനര്‍ജി എന്ന കമ്പനിയുമായി എംജി കരാറിലെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡിയും ഇന്‍സെന്റീവും നല്‍കുന്നത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനമാകുമെന്ന് എംജി അധികൃതര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ എംജി ലൈനപ്പില്‍ രണ്ടാമത്തെ വാഹനം ഇ.ഇസഡ്.എസ് തന്നെയായിരിക്കുമെന്നാണ് വിവരം. ഇന്റര്‍നെറ്റ് കാര്‍ എന്ന പരിവേഷത്തോടെ എത്തുന്ന ഹെക്ടറിന് സമാനമായി ഐ സ്മാര്‍ട് നെക്സ്റ്റ് ജെന്‍ കണക്റ്റിവിറ്റി സംവിധാനങ്ങള്‍ സഹിതമായിരിക്കും ഇ.ഇസഡ്.എസ് എത്തുക. വിദേശ രാജ്യങ്ങളില്‍ ജനപ്രിയനായ എംജിയുടെ പെട്രോള്‍ ഇസഡ്.എസ് എസ്.യു.വിയുടെ ഇലക്ട്രിക് വകഭേദമാണ് ഇ.ഇസഡ്.എസ്. രൂപവും അതിന് സമാനം.

എട്ടു മണിക്കൂറില്‍ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന 44.5 സണവ ലിഥിയം അയോണ്‍ ബാറ്ററിയായിരിക്കും ഇ.ഇസഡ്.എസില്‍ ഉള്‍പ്പെടുത്തുകയെന്നാണ് സൂചന. ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്നതായിരിക്കും ഈ വാഹനം.

Top