എംജിയുടെ പുതിയ മോഡല്‍ ഹെക്ടര്‍ മെയ് 15ന് ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് വാഹന നിര്‍മാതാക്കളായ SAIC ഉടമസ്ഥതയിലുള്ള എംജിയുടെ പുതിയ മോഡല്‍ ഹെക്ടര്‍ മേയ് 15ന് ഇന്ത്യന്‍ നിരത്തില്‍ ഇറങ്ങും. ഹെക്ടറിന്റെ പ്രീ ബുക്കിങും മേയ് 15 മുതല്‍ ആരംഭിക്കും. വാഹനത്തിന്റെ വില്‍പന ജൂണ്‍ മുതല്‍ ആരംഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

വലിയ പനോരമിക് സണ്‍റൂഫ്, കിഫോബ്, ആന്റി ഗ്ലെയര്‍ ഇന്റീരിയര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങി മറ്റ് കോംപാക്ട് എസ്യുവികളില്‍ നിന്നും വ്യത്യസ്തമായ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുമായാണ് ഹെക്ടര്‍ എത്തുന്നത്. ക്രോമിയം ആവരണം നല്‍കിയിട്ടുള്ള ഹണി കോംമ്പ് ഗ്രില്ലും വീതി കുറഞ്ഞ ഹെഡ്‌ലാമ്പും വാഹനത്തെ വ്യത്യസ്തമാക്കുന്നു.

എല്‍ഇഡി ഡിആര്‍എല്‍, ഫോഗ് ലാമ്പ്, സില്‍വര്‍ ഫിനീഷിഡ് സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍ വശത്തെ പ്രത്യേകതകള്‍. ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറായ ഹെക്ടറില്‍ 5ജി അധിഷ്ഠിത സിം ആണ് ഉപയോഗിക്കുന്നത്.

10.1 ഇഞ്ച് പോര്‍ട്ടറൈറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവയെല്ലാം ഹെക്ടറിലുണ്ടാകും.

170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനും 141 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും ഈ വാഹനത്തിന്റെ കരുത്തേകുന്നത്. ഹെക്ടറിന് 14 ലക്ഷം മുതല്‍ 18 ലക്ഷം രൂപവരെയാണ് വില.

Top