പ്രശസ്ത ചരിത്രകാരന്‍ എം.ജി.എസ്. നാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

narayanan

കോഴിക്കോട്: പ്രശസ്ത ചരിത്രകാരന്‍ എം.ജി.എസ്. നാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ദേഹാസ്വാസ്ഥ്യവും ശ്വാസതടസ്സവും അനുഭവപ്പെട്ടതു മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നു വൈകുന്നേരം കോഴിക്കോട് കെ.പി.എസ്. മേനോന്‍ ഹാളില്‍ യോഗത്തിനെത്തിയപ്പോള്‍ അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ നില ആശങ്കാജനകമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഏതാനും ദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top