എംജിആർ ചിത്രം അൻപേ വാ വീണ്ടും റിലീസ് ചെയ്തു

ചെന്നൈ : കോവിഡ് സമയത്ത് അടച്ച തിയേറ്ററുകൾ വീണ്ടും തുറന്നപ്പോൾ തീരെ ആളുകൾ കയറുന്നില്ല എന്നായിരുന്നു തിയേറ്റർ ഓൺർമാരുടെ പരാതി. എന്നാൽ അതിന് പരിഹാരം കണ്ടെത്തിയിരിക്കുയാണ് ഇപ്പോൾ തമിഴ്നാട് തിയേറ്റർ മുതലാളിമാർ. അര നൂറ്റാണ്ടു മുൻപ് ഇറങ്ങിയ എംജിആർ ചിത്രം അൻപേ വാ എന്ന ചിത്രം നഗരത്തിലെ പല പ്രമുഖ തിയറ്ററുകളിലും വീണ്ടും റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ദിവസങ്ങളിൽ പ്രതികരണം മോശമല്ലെന്നു ഉടമകൾ പറയുന്നത്. എംജിആറിന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണു അൻപേ വാ. തമിഴിലെ ആദ്യകാല കളർ ചിത്രങ്ങളിലൊന്നായ സിനിമയുടെ ബജറ്റ് 30 ലക്ഷമാണ്.

അക്കാലത്തെ ബിഗ് ബജറ്റ് ചിത്രം. അക്കാലത്ത് നിർമാണ ചെലവിന്റെ ഇരട്ടിയിലേറെ കലക്​ഷൻ നേടി റെക്കോർഡിട്ടു. ജെ. ബാലസുബ്രഹ്മണ്യം എന്ന യുവ ബിസിനസുകാരനെയാണു എംജിആർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സരോജ ദേവിയാണു നായിക. എംജിആർ വീണ്ടും തിരയിലെത്തുമ്പോൾ പഴയ തലമുറയ്ക്കൊപ്പം യുവാക്കളും കാണാനെത്തുന്നുണ്ട്. കാണികളെ ആകർഷിക്കാൻ ശേഷിയുള്ള പുതിയ ചിത്രങ്ങൾ വരുന്നതുവരെ എംജിആർ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് തിയറ്റർ ഉടമകളുടെ തീരുമാനം.

Top