എമർജൻസി ബ്രേക്ക് പരീക്ഷണവുമായി എംജി ആസ്റ്റർ

വർഷം മൂന്നാം പാദത്തോടെ എം‌ജി മോട്ടോർസ് പുതിയൊരു മിഡ് സൈസ് എസ്‌യുവിയെ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ZS ഇലക്‌ട്രിക്കിന്റെ പെട്രോൾ പതിപ്പിനെ ആസ്റ്റർ എന്ന് പേരിട്ടാണ് കമ്പനി പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ മോഡലാകും എം‌ജി ആസ്റ്റർ‌ എന്നതാണ് ശ്രദ്ധേയം. ഇപ്പോൾ സജീവമായി നിരത്തുകളിൽ പരീക്ഷണയോട്ടത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.ഇലക്‌ട്രിക് പതിപ്പിലൂടെ ശക്തിതെളിയിച്ചതിനാൽ പെട്രോൾ വകഭേദത്തിലൂടെ ജനഹൃദയങ്ങളിൽ വേഗം കയറിപ്പറ്റാനും വാഹനത്തിന് സാധിക്കും. അടുത്തിടെ ആസ്റ്റർ എസ്‌യുവിയിൽ എം‌ജി എമർജൻസി ബ്രേക്കുകൾ പരീക്ഷിക്കുന്നുണ്ടെന്നും ഒരു പുതിയ സ്പൈ ചിത്രം വെളിപ്പെടുത്തിയിട്ടുണ്ട്.

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഫ്രണ്ട് കൊളീഷൻ വാർണിംഗ്, ഹാൻഡ്സ് ഫ്രീ ഓട്ടോ പാർക്കിംഗ് എന്നിവ പോലുള്ള സജീവ ഡ്രൈവർ സഹായ സവിശേഷതകൾ എസ്‌യുവിക്ക് ലഭിക്കും.

ഉത്സവ സീസണിൽ ദീപാവലിക്ക് മുമ്പായി എംജി ആസ്റ്റർ വിപണിയിലെത്തും. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്‌സ്, ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയ്‌ക്കെതിരെയാണ് ഇത് സ്ഥാനം പിടിക്കുക. ഇത് ഒരു പെട്രോൾ മാത്രമുള്ള മോഡലായിരിക്കും എന്നാണ് കരുതപ്പെടുന്നത്.

 

Top