അവതരിപ്പിച്ച് നാല് ദിവസത്തിനുള്ളിൽ ഇന്ത്യക്കാർ ഈ ചൈനീസ് വാഹനം വാങ്ങിത്തീർത്തു

ന്ത്യയിൽ അവതരിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ പുതിയ 2022 MG ZS EV വിറ്റുതീർന്നതായി റിപ്പോർട്ട്. ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. ഇലക്ട്രിക് എസ്‌യുവിയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും വാഹനത്തിനുള്ള ബുക്കിംങ്ങ് സ്വീകരിക്കുന്നത് താൽക്കാലികമായി കമ്പനി നിർത്തിയതായുമാണ് റിപ്പോർട്ടുകൾ.

മാർച്ച് 7നാണ് വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇലക്ട്രിക് എസ്‌യുവിയുടെ ഔദ്യോഗിക ലോഞ്ച് നടക്കുന്നതിന് മുമ്പ് തന്നെ എല്ലാ അംഗീകൃത ഡീലർ ഔട്ട്‌ലെറ്റുകളിലും എംജി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പുതിയ MG ZS EV-യുടെ ബുക്കിംങ്ങ് തുറന്നിരുന്നു.

മുമ്പത്തെ ആവർത്തനത്തിൽ നിന്ന് വ്യത്യസ്‍തമായി, വിദേശത്ത് വിൽക്കുന്ന പെട്രോളിൽ പ്രവർത്തിക്കുന്ന മോഡലുമായി പൂർണ്ണമായ സാമ്യമുണ്ട്. 2019 അവസാനത്തോടെ ഇന്ത്യയിൽ ആദ്യമായി എത്തിയ വാഹനത്തിൻറെ പരിഷ്‍കരിച്ച പതിപ്പാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. മെച്ചപ്പെട്ട ചാർജ് ശ്രേണിയും, പുറത്ത് സ്റ്റൈലിംഗ് അപ്‌ഡേറ്റുകളും ക്യാബിനിലെ നിരവധി ഫീച്ചർ അപ്‌ഡേറ്റുകളും പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

MG ZS EV യുടെ ക്യാബിനും ഫെയ്‌സ്‌ലിഫ്റ്റിൽ വളരെയധികം പരിഷ്‌ക്കരിച്ചിരിക്കുന്നു, MG ZS EV-യിലെ ഫീച്ചറുകളുടെ ലിസ്റ്റ് ഇപ്പോൾ കൂടുതൽ നീണ്ടു. ഇപ്പോൾ വയർലെസ് ചാർജർ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഹീറ്റഡ് ഔട്ട്‌സൈറ്റ് റിയർവ്യൂ മിററുകൾ, 7 ഇഞ്ച് ഫുൾ-ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് കൺസോൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക് എന്നിവയുമായാണ് വാഹനം എത്തയിരിക്കുന്നത്.

പനോരമിക് സൺറൂഫ്, ലെതർ അപ്‌ഹോൾസ്റ്ററി, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, PM 2.5 ഇൻ-കാബിൻ എയർ പ്യൂരിഫയർ എന്നിവയാണ് MG ZS EV-യുടെ മൊത്തത്തിലുള്ള പാക്കേജിനെ മികച്ചതാക്കുന്നത്.

ആറ് എയർബാഗുകൾ, EBD ഉള്ള എബിഎസ്, പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ബ്ലൈൻഡ് സ്‌പോട്ട് ഡിറ്റക്ഷൻ, ലെയ്ൻ ചേഞ്ച് അസിസ്റ്റ്, റിയർ എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളും ഒരുക്കിയിട്ടുണ്ട്.

Top