വിപണിയില്‍ എത്തുന്നതിന് മുമ്പ് മികച്ച ബുക്കിംഗുമായി ഇസഡ്എസ് ഇലക്ട്രിക്ക്

വിപണിയില്‍ എത്തുന്നതിന് മുമ്പ് തന്നെ മികച്ച ബുക്കിംഗ് സ്വന്തമാക്കി ചൈനീസ് വാഹന നിര്‍മ്മാതാക്കളായ saic. കമ്പനിയുടെ മോറിസ് ഗാരേജിന്റെ രണ്ടാമത്തെ വാഹനമായ ഇസഡ്എസ് ഇലക്ട്രിക്കാണ് മികച്ച ബുക്കിംഗ് നേടിയത്. വാഹനം ഈ മാസം 27ന് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ബുക്കിംഗ് 2,300 യൂണിറ്റ് റെക്കോര്‍ഡ് മറികടന്നെന്നാണ് കമ്പനി വെളിപ്പെടുത്തുന്നത്. 2019 -ലെ ഇന്ത്യന്‍ വിപണിയിലെ മുഴുവന്‍ ഇലക്ട്രിക് കാര്‍ വില്‍പ്പനയേക്കാള്‍ കൂടുതലാണിതെന്നും ഇതോടെ വാഹനത്തിനുള്ള ബുക്കിംഗ് കമ്പനി നിര്‍ത്തിവച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ ആദ്യം ന്യൂഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ എംജി zs ഇവിയുടെ ബുക്കിംഗ് ഡിസംബര്‍ 21 ന് കമ്പനി ആരംഭിച്ചിരുന്നു.

സ്‌റ്റൈലിന് ഏറെ പ്രധാന്യം നല്‍കുന്ന ഇന്റീരിയറാണ് വാഹനത്തില്‍. കറുപ്പാണ് ഇന്റീരിയറുകള്‍ക്ക് നല്‍കിയിരിക്കുന്നത് കറുപ്പ് നിറമാണ്.

Top