പുതിയ ഇലക്ട്രിക് എസ്‌യുവി മാര്‍വല്‍ എക്സിനെ അവതരിപ്പിച്ച് എംജി

ബ്രിട്ടീഷ് വാഹനനിര്‍മാതാക്കളായ എംജി മാര്‍വല്‍ എക്സ് എന്ന പുതിയ ഇലക്ട്രിക് എസ്‌യുവിയെ അവതരിപ്പിച്ചു. ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് വാഹനത്തെ അവതരിപ്പിച്ചത്.

ഹണി കോമ്പ് ഡിസൈനിലുള്ള വലിയ ഗ്രില്ലും അതിന് ചുറ്റിലും നല്‍കിയിട്ടുള്ള ക്രോം സ്ട്രിപ്പും പ്രൊജക്ഷന്‍ ഹെഡ്ലാമ്പും എല്‍ഇഡി ഡിആര്‍എല്ലും എല്‍ ഷേപ്പ് ഫോഗ് ലാമ്പും സ്‌കിഡ് പ്ലേറ്റും നല്‍കിയാണ്‌ മാര്‍വല്‍ എക്സിന്റെ മുന്‍വശം അലങ്കരിച്ചത്.

റിയര്‍ വീല്‍, ഫുള്‍ വീല്‍ എന്നീ രണ്ട് ഡ്രൈവിങ്ങ് മോഡുകളിലാണ് ഈ വാഹനം നിരത്തുകളിലെത്തുന്നത്. വശങ്ങളിലായി ബ്ലാക്ക് ഫിനീഷിങ്ങ് വീല്‍ ആര്‍ച്ചും 10 സ്പോക്ക് അലോയി വീലുകളും ക്രോം ലൈനുകളാണ് നല്‍കിയിട്ടുള്ളത്.

മാര്‍വല്‍ എക്സ് എസ്യുവിക്ക് കരുത്തേകുന്നത് 52.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയില്‍ 114 ബിഎച്ച്പി, 70 ബിഎച്ച്പി പവറുള്ള ഇലക്ട്രിക് മോട്ടോറുകളാണ്. ഒറ്റത്തവണ ചാര്‍ജില്‍ 400 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

Top