എം ജി സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി

കോട്ടയം: എം ജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. എം എസ് സി മാത്തമാറ്റിക്‌സ് സ്‌പെക്ട്രല്‍ തിയറി പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ പരീക്ഷ തീയതി ആഗസ്റ്റ് 11നാണ്. അതേസമയം കേരള സര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബിരുദ പ്രവേശന അപേക്ഷയും അലോട്ട്‌മെന്റും ഏകജാലകം വഴിയിലൂടെ എന്ന തീരുമാനവും ഇന്നുണ്ടായി.

കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആര്‍ഡി. കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് https://admissions.keralauniverstiy.ac.in വഴി അപേക്ഷിക്കാം.

Top