മാര്‍ക്ക്ദാനം: വൈസ്ചാന്‍സിലറെ വിളിച്ച് വരുത്തി ഹിയറിംഗ് നടത്താന്‍ തീരുമാനിച്ച് ഗവര്‍ണ്ണര്‍

 

കോട്ടയം: എംജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദത്തില്‍ കടുത്ത നടപടികളുമായി ഗവര്‍ണ്ണര്‍. സര്‍വകലാശാല വൈസ്ചാന്‍സിലറെ വിളിച്ച് വരുത്തി ഹിയറിംഗ് നടത്താന്‍ ഗവര്‍ണ്ണര്‍ തീരുമാനിച്ചു. മാര്‍ക്ക് ദാനം റദ്ദാക്കിയത് ചട്ടപ്രകാരമല്ലാത്തതിനാലാണ് നടപടി

കൊച്ചിയില്‍ കഴിഞ്ഞയാഴ്ച നടന്ന വിസിമാരുടെ യോഗത്തില്‍ എംജി സര്‍വകലാശാല മാര്‍ക്ക്ദാനം വലിയ ചര്‍ച്ചായിരുന്നു. ഇക്കാര്യത്തില്‍ എംജി വിസിയുടെ വിശദീകരണത്തില്‍ ഗവര്‍ണ്ണര്‍ തൃപ്തനായില്ല. പ്രത്യേക മോഡറേഷന്‍ റദ്ദാക്കുന്നത് ചട്ടവിരുദ്ധമായാണെന്ന് ഗവര്‍ണ്ണര്‍ക്ക് ബോധ്യപ്പെട്ടു.

ഇതേത്തുടര്‍ന്നാണ് വൈസ്ചാന്‍സിലര്‍ ഡോ. സാബു തോമസിനെ വിളിച്ച് വരുത്തി ഹിയറിംഗ് നടത്താന്‍ തീരുമാനിച്ചത്.

പ്രത്യേക മോഡറേഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍, പരാതിക്കാരായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി എന്നിവരേയും വിളിക്കും. ജനുവരി അവസാനവാരമാണ് ഹിയറിംഗ്.

 

 

Top