മാര്‍ക്ക്ദാനം പിന്‍വലിപ്പിക്കാന്‍ സാധിച്ചത് പ്രതിപക്ഷത്തിന്റെ വിജയം: ചെന്നിത്തല

തിരുവനന്തപുരം: മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയില്‍ നടന്ന മാര്‍ക്ക് ദാനം പിന്‍വലിപ്പിക്കാന്‍ സാധിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് സര്‍ക്കാരിനും സിഡന്‍ഡിക്കേറ്റിനും സമ്മതിക്കേണ്ടി വന്നിരിക്കുന്നു. തെറ്റാണെന്ന് സമ്മതിച്ച സ്ഥിതിക്ക് ധാര്‍മികത ഉയര്‍ത്തി മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസ്ഥാപിതമായ രീതിയില്‍ കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കുണം. തിരഞ്ഞെടുപ്പിന് വേണ്ടി ഉന്നയിച്ചതല്ല. സര്‍ക്കാര്‍ കാണിച്ച വലിയൊരു കുംഭകോണത്തെ പുറത്ത് കൊണ്ടുവരികമാത്രമാണ് ചെയ്തത്. തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് തിരുത്താന്‍ തയ്യാറായത് നല്ല കാര്യമാണ്.

അതേസമയം മന്ത്രിയുടെ ഇടപെടുലമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിലനില്‍ക്കുകയാണ്. അക്കാര്യത്തില്‍ അദ്ദേഹം അന്വേഷണം നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

Top