മാര്‍ക്ക്ദാന വിവാദം: എംജി സര്‍വ്വകലാശാലയിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കൊച്ചി: മാര്‍ക്ക്ദാന വിവാദവുമായി ബന്ധപ്പെട്ട് എംജി സര്‍വ്വകലാശാലയിലേക്ക് കെഎസ് യു നുടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

കെഎസ് യു നേതാവ് അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു എംജിയിലേക്ക് മാര്‍ച്ച് നടന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ എത്തിയാണ് പ്രക്ഷോഭം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഉദ്ഘാടന ശേഷം ബാരിക്കേഡ് തകര്‍ത്ത്പ്രവര്‍ത്തകര്‍ അകത്ത് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷാവസ്ഥയായതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. ടിയര്‍ ഗ്യാസും പ്രയോഗിച്ചു.

വലിയ തോതിലുള്ള പ്രകോപനമാണ് പോലീസിനു നേരെ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായത്. പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിയുകയും ചെയ്തു.നേതാക്കള്‍ അടക്കം പ്രവര്‍ത്തകരെ ശാന്തമാകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കല്ലെറിയല്‍ തുടരുകയായിരുന്നു.

Top