എംജി പരീക്ഷാ ബോർഡ് ചെയർമാനെ ചുമതലയില്‍ നിന്ന് നീക്കി

തിരുവനന്തപുരം : എംജി യൂണിവേഴ്‌സിറ്റിയിലെ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബിനോ തോമസിനെ ചുമതലകളില്‍ നിന്ന് നീക്കി. എംകോം ടാക്‌സേഷന്‍ പേപ്പറിന് മാര്‍ക്ക് കൂട്ടി നല്‍കിയത് ചോദ്യം ചെയ്തതിനാണ് നടപടി.

സര്‍വകലാശാലയെക്കുറിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങളോട് സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ താന്‍ സര്‍വകലാശാലയെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്ന് ബിനോ തോമസ് പറഞ്ഞു.

Top