എംജി സര്‍വകലാശാലയെ കാണുന്നത് ലോക്കല്‍ കമ്മിറ്റിയായി; സർക്കാരിനെതിരെ ഷാഫി പറമ്പില്‍

കോട്ടയം: എംജി സര്‍വകലാശാലയെ അതിരമ്പുഴ ലോക്കല്‍ കമ്മിറ്റിയായിട്ടാണ് സിപിഎമ്മും സര്‍ക്കാരും കാണുന്നതെന്നു ഷാഫി പറമ്പില്‍ എംഎല്‍എ. എംജി സര്‍വകലാശാലയ്ക്ക് മുന്നില്‍ സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ഥിനിയെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥിനിക്കു നീതി നിഷേധിക്കാനായി ഒരു ലോക്കല്‍ കമ്മിറ്റിയുടെ തലപ്പത്തിരുന്ന് എടുക്കുന്ന നിലപാടുകളും നടപടികളുമാണു ഉത്തരവാദിത്തപ്പെട്ട സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ എടുത്തിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

ഒരു ദലിത് വിദ്യാര്‍ഥിനി സമരം ചെയ്യേണ്ടി വന്നത് അപമാനമാണ്. രോഹിത് വെമുലയുടെ പേരില്‍ ഇടതുപക്ഷം പൊഴിച്ച കണ്ണീര്‍ ആത്മാര്‍ഥതയില്ലാത്തതാണ്. വിദ്യാര്‍ഥിനിക്ക് അനുകൂലമായ ഉത്തരവുകള്‍, അന്വേഷണ റിപ്പോര്‍ട്ടുകള്‍ എന്നിവ നില്‍ക്കുമ്പോള്‍ ഒന്നിനും പരിശ്രമിക്കാതെ സിപിഎം താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍വകലാശാലയില്‍ നടപടികള്‍ എടുത്തിരിക്കുന്നത്. പ്രശ്‌നം പ്രതിപക്ഷ നേതാവുമായി ആലോചിച്ച് നിയമസഭയില്‍ അവതരിപ്പിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

 

Top