എംജി സര്‍വകലാശാല കലോത്സവത്തിന് കോട്ടയത്ത് ഇന്ന് തുടക്കമാകും

കൊച്ചി: എംജി സര്‍വകലാശാല കലോത്സവത്തിന് കോട്ടയത്ത് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് സിനിമാതാരം മുകേഷ് എംഎല്‍എ കലോത്സവം ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി പകല്‍ 2.30ന് വര്‍ണാഭമായ വിളംബര ജാഥ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നാരംഭിക്കും. വിവിധ കോജേളുകളില്‍ നിന്നായി 5000ത്തില്‍ അധികം വിദ്യാര്‍ഥികളാണ് പങ്കെടുക്കുക.

215ലധികം കോളേജുകളില്‍ നിന്നായി 7000ലധികം വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. ഒമ്പത് വേദികളിലായി 74 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ 13 ഇനങ്ങള്‍ ഇത്തവണ കൂടുതലായി കലോത്സവത്തിനുണ്ടാകും. മാര്‍ച്ച് മൂന്നിന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന യോഗം മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും.ഉദ്ഘാടന ചടങ്ങില്‍ സിനിമാ താരങ്ങളായ അനശ്വര രാജന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ പങ്കെടുക്കും. നടന്‍ വിജയരാഘവന്‍, സംവിധായകന്‍ എംഎ നിഷാദ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.

Top