ഇനി നായകനായ ഗായകന്‍, ശ്യാമപ്രസാദ് ചിത്രത്തില്‍ എം.ജി.ശ്രീകുമാറും

ലയാളികളുടെ പ്രിയ ഗായകന്‍ എം.ജി.ശ്രീകുമാര്‍ നായകനാകുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് എം.ജിയുടെ നായകനായുള്ള രംഗപ്രവേശം. അറുപതുവയസു പിന്നിടുന്ന ഒരു ഗായകന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. ഇത് തന്റെ ജീവിതത്തോട് അടുത്തുനില്‍ക്കുന്ന കഥാപാത്രമാണെന്നും അതുകൊണ്ടാണ് ഈ വേഷം ചെയ്യാന്‍ തയ്യാറായതെന്നും എം.ജി.ശ്രീകുമാര്‍ പറഞ്ഞു.

ഇതിനുമുന്‍പ് കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത് ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ ഒരുങ്ങിയ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ചിത്രത്തില്‍ എം.ജി. ഒരു മുഴുനീള വേഷം ചെയ്തിട്ടുണ്ട്.

Top