എംജി RX5 എസ്യുവി അടുത്തവര്‍ഷം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു

എംജി മോട്ടോര്‍സിന്റെ പുതിയ മോഡലുകളെ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. പൂനെയില്‍ പരീക്ഷണയോട്ടം ആരംഭിച്ച എംജി RX5 എസ്യുവി ഇതിനുള്ള തെളിവാണ്.

mg-rx5-suv-2

RX5 ന്റെ മുഖരൂപത്തില്‍ നിര്‍ണാക സ്വാധീനം ചെലുത്തുന്നത് V ആകൃതിയുള്ള ഗ്രില്ലാണ്. ഹെഡ്ലാമ്പുകള്‍ക്ക് മൂര്‍ച്ചയേറിയ ശൈലിയാണ്. വലിയ റൂഫ് റെയിലുകളും അലോയ് വീല്‍ ഘടനയും RX5 -ല്‍ ശ്രദ്ധപിടിച്ചിരുത്തും. ഇരട്ടനിറം അലോയ് വീല്‍ അവകാശപ്പെടും. കുത്തനെയായിരിക്കും പിറകില്‍ ടെയില്‍ലാമ്പ്. ഉയര്‍ത്തിയ പിന്‍ വിന്‍ഡ്ഷീല്‍ഡില്‍ വൈപര്‍ ഒരുങ്ങുന്നുണ്ട്.

mg-rx5-suv-3

രാജ്യാന്തര വിപണികളില്‍ രണ്ടു പെട്രോള്‍ എഞ്ചിനുകളാണ് എംജി RX5 എസ്യുവിയില്‍ ഒരുങ്ങുന്നത്. ഒന്ന് 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിനും മറ്റൊന്ന് 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിനും. 1.5 ലിറ്റര്‍ എഞ്ചിന്‍ 166 bhp കരുത്തും 250 Nm torque ഉം പരമാവധി സൃഷ്ടിക്കും. വലിയ 2.0 ലിറ്റര്‍ എഞ്ചിന് 217 bhp കരുത്തും 350 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കാനാവും. ഏഴു സ്പീഡ്, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളാണ് യാഥാക്രമം 1.5 ലിറ്റര്‍, 2.0 ലിറ്റര്‍ എസ്യുവികളില്‍ ഒരുങ്ങുന്നത്.

Top