എംജി ഗവേഷകയുടെ പരാതി; ആരോപണവിധേയനായ നന്ദകുമാര്‍ കളരിക്കലിനെ മാറ്റി

കോട്ടയം: ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ നടപടി. ആരോപണവിധേയനായ എംജി സര്‍വകലാശാല നാനോ സെന്റര്‍ ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിനെ മാറ്റി. പകരം ചുമതല വൈസ് ചാന്‍സലര്‍ സാബു തോമസിനാണ്. സര്‍ക്കാര്‍ നിര്‍ദേശം പരിഗണിച്ചാണ് മാറ്റമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. ഇന്നത്തെ സിന്‍ഡിക്കറ്റ് യോഗത്തിലാണ് തീരുമാനം.

മന്ത്രി ആര്‍. ബിന്ദു ശനിയാഴ്ച രാവിലെ ഗവേഷകയ്ക്ക് നീതി ഉറപ്പു നല്‍കി സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു.

 

Top