എംജി മോട്ടര്‍ ആദ്യ വാഹനം ഹെക്ടറിന്റെ നിര്‍മാണം ഏപ്രില്‍ 29ന് ആരംഭിക്കും…

എംജി മോട്ടര്‍ ഇന്ത്യയുടെ ആദ്യ വാഹനം ഹെക്ടറിന്റെ നിര്‍മാണം ഏപ്രില്‍ 29ന് ആരംഭിക്കും. ലോകത്തിലെ പ്രമുഖ ടെക് കമ്പനികളായ സിസ്‌കോ, മൈക്രോസോഫ്റ്റ്, അഡോബി, പാനാസോണിക് തുടങ്ങിയവയുമായി സഹകരിച്ചാണ് ഐ സ്മാര്‍ട് നെക്സ്റ്റ് ജെന്‍ എന്നു പേരിട്ടിരിക്കുന്ന കണക്ടിവിറ്റി സിസ്റ്റം നിര്‍മിച്ചിരിക്കുന്നത്.

ശബ്ദ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, സംഗീതം ആസ്വദിക്കാനും മറ്റു വിനോദങ്ങള്‍ക്കുമായി ആപ്പുകള്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ഐ സ്മാര്‍ട് നെക്സ്റ്റ് ജെന്ന് എത്തുന്നത്.

എസ്യുവികള്‍ക്ക് ചേര്‍ന്ന ബോള്‍ഡായ ഡിസൈന്‍, വലിയ ഗ്രില്‍, ഹൈമൗണ്ടഡ് ഡേടൈം റണ്ണിങ് ലാംപ്, എല്‍ഇഡി ഹെഡ്ലാംപ്, മസ്‌കുലറായ ബോഡിലൈനുകള്‍, ഔഡിയുടെ എല്‍ഇഡി ടെയില്‍ ലാംപിനോട് സമാനമായ ലാംപുകള്‍ എന്നിവയാണ് ഐ സ്മാര്‍ട് നെക്സ്റ്റ് ജെന്നിലെ മറ്റ് പ്രധാന ഫീച്ചറുകള്‍.

ചൈനയില്‍ 1.8 ലീറ്റര്‍, 1.5 ലീറ്റര്‍ എന്നീ രണ്ട് പെട്രോള്‍ എന്‍ജിനുകളോടെയാണ് പുതിയ വാഹനം എത്തിയത്. 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ മോഡല്‍ എസ്യുവിയായിരിക്കും ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.

Top