മോറിസ് ഗ്യാരേജ് എന്ന എംജി മോട്ടോറിന്റെ പുതിയ വാഹനം ഇന്ത്യന്‍ നിരത്തിലേക്ക്

ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ മോറിസ് ഗ്യാരേജ് എന്ന എംജി മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ വാഹനം അടുത്ത വര്‍ഷം പകുതിയില്‍ നിരത്തില്‍ എത്തുന്നു. കുറഞ്ഞ വിലയില്‍ കിടിലന്‍ സ്‌റ്റൈലുമായി എത്തുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങള്‍ എംജി തുടങ്ങി കഴിഞ്ഞു. എംജി മോട്ടോറിന്റെ ഉടമസ്ഥരായി സായിക്കിന്റെ ബവ്ജാന്‍ 530 നോട് സാമ്യമുള്ള എസ്‌യുവിയാണ് പരീക്ഷണയോട്ടം നടത്തുന്നത്.

4655 എംഎം നീളവും 1835 എംഎം വീതിയും 1760 എംഎം ഉയരവുമുണ്ട്. ഇന്ത്യയ്ക്ക് ചേരുന്ന തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുമെന്നുമാണ് അനൗദ്യോഗിക വിവരങ്ങള്‍. എസ്‌യുവികള്‍ക്ക് ചേര്‍ന്ന ബോള്‍ഡായ ഡിസൈന്‍. വലിയ ഗ്രില്‍, ഹൈമൗണ്ടഡ് ഡേറ്റം റണ്ണിങ് ലാംപ്, സ്‌ലെന്‍ഡര്‍ എല്‍ഇഡി ഹെഡ്‌ലാംപ്. മസ്‌കുലറായ ബോഡിലൈനുകള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

ഔഡിയുടെ എല്‍ഇഡി ടെയില്‍ ലാംപിനോട് സമാനമായ ലാംപുകള്‍. ഇന്ത്യയിലെത്തുമ്പോള്‍ ഗ്രില്ലുകള്‍ക്കും മുന്‍ബമ്പറിലും മാറ്റങ്ങള്‍ വന്നേക്കാം. സ്‌റ്റൈലന്‍ ഡ്യുവല്‍ കളര്‍, ഗ്രാഫിക്‌സുകളിലും ലഭിക്കും. ഫീയറ്റിന്റെ 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിന്‍ മോഡലിലും എസ്‌യുവി ലഭിക്കും.

Top